Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Accident

District News

കാ​റു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം


ത​മ്പ​ല​ക്കാ​ട്: കാ​ഞ്ഞി​ര​പ്പ​ള്ളി-​മ​ഞ്ച​ക്കു​ഴി റോ​ഡും പൊ​ന്‍​കു​ന്നം-​ക​പ്പാ​ട് റോ​ഡും സം​ഗ​മി​ക്കു​ന്ന നാ​ല്‍​ക്ക​വ​ല​യി​ല്‍ കാ​റു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച ശേ​ഷം നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ പോ​സ്റ്റി​ല്‍ ഇ​ടി​ച്ചു നി​ന്നു. അ​പ​ക​ട​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പൊ​ന്‍​കു​ന്നം റോ​ഡി​ല്‍​നി​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി റോ​ഡി​ലേ​ക്ക് കാ​ര്‍ ശ്ര​ദ്ധ​യി​ല്ലാ​തെ പ്ര​വേ​ശി​ച്ച​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​ഞ്ഞു. പൈ​ക ഭാ​ഗ​ത്ത് നി​ന്നെ​ത്തി​യ കാ​ര്‍ മ​റ്റൊ​രു കാ​റി​ലി​ടി​ച്ച് നി​യ​ന്ത്ര​ണം വി​ട്ട് പോ​സ്റ്റി​ല്‍ ഇ​ടി​ച്ച് നി​ല്‍​ക്കു​ക​യാ​യി​രു​ന്നു.

District News

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു

രാ​മ​പു​രം: കൂ​ത്താ​ട്ടു​കു​ളം-​രാ​മ​പു​രം റോ​ഡി​ല്‍ അ​മ​ന​ക​ര​യ്ക്കു സ​മീ​പം ആ​നി​ച്ചു​വ​ട്ടി​ല്‍ തെ​ലു​ങ്കാ​ന സ്വ​ദേ​ശി​ക​ളാ​യ ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​രു​ടെ കാർ അ​പ​ക​ട​ത്തി​ല്‍​പ്പെട്ടു.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നി​നാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ റോ​ഡി​ന്‍റെ സൈ​ഡി​ല്‍​നി​ന്നി​രു​ന്ന വൈ​ദ്യു​തി​പോ​സ്റ്റ് ഇ​ടി​ച്ചു ത​ക​ര്‍​ത്താ​ണ് നി​ന്ന​ത്. വൈ​ദ്യു​തി പോ​സ്റ്റ് ഒടി​ഞ്ഞ് റോ​ഡി​ല്‍ വീ​ണ​തി​നാ​ല്‍ വാ​ഹ​ന​ഗ​താ​ഗ​തം ത​ട​സ​പ്പെടു​ക​യും വൈ​ദ്യു​തി​ബ​ന്ധം താ​റു​മാ​റാ​വു​ക​യും ചെ​യ്തു. അ​പ​ക​ട​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കു​ക​ളില്ല.രാ​മ​പു​രം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് ഗതാ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്. ഡ്രൈ​വ​ര്‍ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

 

Kerala

മൂ​ടി​യി​ല്ലാ​ത്ത ഓ​ട​യി​ൽ വീ​ണു; ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് ദാ​രു​ണാ​ന്ത്യം

തി​രു​വ​ന​ന്ത​പു​രം : മൂ​ടി​യി​ല്ലാ​ത്ത ഓ​ട​യി​ൽ വീ​ണ് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് ദാ​രു​ണാ​ന്ത്യം. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ അ​ണ്ടൂ​ർ​ക്കോ​ണ​ത്തു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ അ​ൻ​ഷാ​ദ് (45) ആ​ണ് മ​രി​ച്ച​ത്.

അ​ണ്ടൂ​ർ​ക്കോ​ണം എ​ൽ​പി സ്കൂ​ളി​ന് സ​മീ​പ​ത്തെ റോ​ഡി​ലെ വ​ള​വി​ലാ​യി​രു​ന്നു അ​പ​ക​ടം. പു​ല​ർ​ച്ചെ ഇ​തു​വ​ഴി പോ​യ വ​ഴി​യാ​ത്ര​ക്കാ​രാ​ണ് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ച​ത്.

തു​ട​ർ​ന്ന് പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി അ​ൻ​ഷാ​ദി​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും.

Movies

ആ​ശി​ഷ് വി​ദ്യാ​ർ​ത്ഥി​ക്കും ഭാ​ര്യ​യ്ക്കും വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്ക്

ന​ട​ൻ ആ​ശി​ഷ് വി​ദ്യാ​ർ​ത്ഥി​ക്കും ഭാ​ര്യ രൂ​പാ​ലി ബ​റു​വ​യ്ക്കും വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്ക്. ഗു​വാ​ഹാ​ത്തി​യി​ൽ വ​ച്ചാ​ണ് സം​ഭ​വം. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​യി​രു​ന്നു അ​പ​ക​ട​മെ​ന്നും ഇ​രു​വ​രും നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്നു.

ത​ങ്ങ​ൾ സു​ര​ക്ഷി​ത​രാ​ണെ​ന്നും നി​ല​വി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്നും ആ​ശി​ഷ് വി​ദ്യാ​ർ​ത്ഥി ത​ന്നെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

രാ​ത്രി ഭ​ക്ഷ​ണ​ത്തി​ന് ശേ​ഷം റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന ഒ​രു മോ​ട്ടോ​ർ സൈ​ക്കി​ൾ ഇ​വ​രെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​ർ അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ക്കു​ക​യും അ​ടി​യ​ന്ത​ര സേ​വ​ന വി​ഭാ​ഗം സ്ഥ​ല​ത്തെ​ത്തി ദ​മ്പ​തി​ക​ളെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കാ​യി കൊ​ണ്ടു​പോ​വു​ക​യും ചെ​യ്തു.

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ബൈ​ക്ക് യാ​ത്ര​ക്കാ​ര​നെ ചി​കി​ത്സ​യ്ക്കാ​യി ഗു​വാ​ഹാ​ത്തി മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.

Kerala

ആ​ല​പ്പു​ഴ​യി​ൽ ടൂ​റി​സ്റ്റ് ബ​സ് ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ചു​ക​യ​റി അ​പ​ക​ടം

ആ​ല​പ്പു​ഴ: ചേ​പ്പാ​ട് ടൂ​റി​സ്റ്റ് ബ​സ് ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ചു ക​യ​റി അ​പ​ക​ടം. ആ​ർ​ക്കും പ​രി​ക്കി​ല്ല. കൃ​പാ​സ​ന​ത്തി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ആ​ളു​ക​ളാ​ണ് ബ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

ഇ​ന്ന് രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം. കാ​യം​കു​ളം ഭാ​ഗ​ത്ത് നി​ന്ന് ആ​ല​പ്പു​ഴ ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ബ​സ് ചാ​യ​കു​ടി​ക്കാ​ൻ ഒ​രു ക​ട​യ്ക്ക് മു​മ്പി​ല്‍ നി​ർ​ത്തി​യി​രു​ന്നു.

ഇ​വി​ടെ നി​ന്നും മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഡി​വൈ‍​ർ ഡ്രൈ​വ​റു​ടെ ശ്ര​ദ്ധ​യി​ല്‍ പെ​ട്ടി​രു​ന്നി​ല്ലെ​ന്നും അ​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Kerala

പാ​ളം മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ ട്രെ​യി​നി​ടി​ച്ചു; വി​ദ്യാ​ർ​ഥി​ക്ക് ദാ​രു​ണാ​ന്ത്യം

മ​ല​പ്പു​റം: പാ​ളം മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ ട്രെ​യി​നി​ടി​ച്ച് ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക്ക് ദാ​രു​ണാ​ന്ത്യം. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് പ​ര​പ്പ​ന​ങ്ങാ​ടി​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ചെ​ട്ടി​പ്പ​ടി കോ​യം​കു​ള​ത്ത് ഫൈ​സ​ലി​ന്‍റെ മ​ക​ൻ അ​മീ​ൻ​ഷാ ഹാ​ഷിം (11)ആ​ണു മ​രി​ച്ച​ത്.

ബ​ന്ധു വീ​ട്ടി​ലേ​ക്കു പോ​കാ​ൻ പാ​ളം മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണു കു​ട്ടി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഉ​ട​ൻ ത​ന്നെ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

മൃ​ത​ദേ​ഹം തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ്ര​തി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. റെ​യി​ൽ​വേ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Kerala

‌ട​യ​ർ​പ്പൊ​ട്ടി; ടി​പ്പ​ർ ലോ​റി കാ​റി​ന് മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞു

തി​രു​വ​ന​ന്ത​പു​രം: നി​യ​ന്ത്ര​ണം വി​ട്ട ടി​പ്പ​ർ ലോ​റി കാ​റി​ന് മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഡോ​ക്ട​റും സ​ഹോ​ദ​ര​ങ്ങ​ളും അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. തി​രു​വ​ന​ന്ത​പു​രം ആ​ക്കു​ള​ത്ത് വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 2.15 നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ട​യ​ർ പൊ​ട്ടി നി​യ​ന്ത്ര​ണം വി​ട്ട ടി​പ്പ​ർ ലോ​റി കാ​റി​ന് മു​ക​ളി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ആ​ക്കു​ള​ത്തു നി​ന്നും കു​ള​ത്തൂ​ർ ഭാ​ഗ​ത്തേ​ക്ക് എം​സാ​ൻ​ഡു​മാ​യി പോ​യ ടി​പ്പ​ർ ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ലോ​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന മ​ണ​ൽ കാ​റി​ന് മു​ക​ളി​ലേ​ക്ക് വീ​ണു.

ശ്രീ​കാ​ര്യം സ്വ​ദേ​ശി​യാ​യ ഡോ​ക്ട​ർ മി​ലി​ന്ദും സ​ഹോ​ദ​ര​ങ്ങ​ളു​മാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Kerala

പ്ലാ​സ്റ്റി​ക്ക് റീ​സൈ​ക്ലിം​ഗ് യൂ​ണി​റ്റി​ൽ വ​ൻ തീ​പി​ടി​ത്തം; തീ​യ​ണ​യ്ക്കാ​ൻ ശ്ര​മം തു​ട​രു​ന്നു

ക​ണ്ണൂ​ർ: ത​ല​ശേ​രി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ലാ​സ്‌​റ്റി​ക്ക് റീ​സൈ​ക്ലിം​ഗ് യൂ​ണി​റ്റി​ൽ വ​ൻ തീ​പി​ടി​ത്തം. ക​ണ്ടി​ക്ക​ൽ ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​സ്‌​റ്റേ​റ്റി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

ത​ല​ശേ​രി, മാ​ഹി, പാ​നൂ​ർ ഫ​യ​ർ സ്‌​റ്റേ​ഷ​നു​ക​ളി​ൽ​നി​ന്നു​ള്ള അ​ഗ്നി​ര​ക്ഷാ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്കാ​ൻ ശ്ര​മം തു​ട​രു​ക​യാ​ണ്. റീ​സൈ​ക്ലിം​ഗ് യൂ​ണി​റ്റി​ലെ ഗോ​ഡൗ​ണി​ൽ ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ ഉ​ണ്ടെ​ന്നാ​ണ് സൂ​ച​ന.

തീ​പ​ട​ർ​ന്ന​തു ക​ണ്ട​തോ​ടെ തൊ​ഴി​ലാ​ളി​ക​ൾ പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. തൊ​ട്ട​ടു​ത്തു​ള്ള വ​ർ​ക്ക്‌ ഷോ​പ്പി​ലേ​ക്കും തീ​പ​ട​ർ​ന്നി​ട്ടു​ണ്ട്.

Kerala

ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു; ഒ​രാ​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

ഇ​ടു​ക്കി: ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ​ക്ക് ദാ​രു​ണാ​ന്ത്യം. ഇ​ടു​ക്കി വെ​ള്ളി​ലാം​ക​ണ്ട​ത്തു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കോ​ഴി​മ​ല സ്വ​ദേ​ശി ജി​ൻ​സ​നാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ബൈ​ക്ക് ബ​സി​ലും മ​റ്റൊ​രു ബൈ​ക്കി​ലും ഇ​ടി​ച്ചു. ജി​ൻ​സ​ന്‍റെ സ​ഹോ​ദ​ര​ൻ ജെ​യ്‌​സ​ണ്‍, ഏ​ല​പ്പാ​റ സ്വ​ദേ​ശി​ക​ളാ​യ സി​ഖി​ൽ, കൃ​ഷ്ണ​പ്രി​യ എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ജി​ൻ​സ​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

 

 

Kerala

സ്ഥാ​നാ​ർ​ഥി വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു; വി​ഴി​ഞ്ഞം വാ​ർ​ഡി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വെ​ച്ചു

തി​രു​വ​ന​ന്ത​പു​രം: സ്ഥാ​നാ​ർ​ഥി വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച​തി​നെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ വി​ഴി​ഞ്ഞം വാ​ർ​ഡി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വെ​ച്ചു. സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന ജ​സ്റ്റി​ൻ ഫ്രാ​ൻ​സി​സി​ന്‍റെ മ​ര​ണ​ത്തെ തു​ട​ർ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വെ​ച്ച​ത്.

പ്ര​ചാ​ര​ണ​ത്തി​നി​ടെ ഓ​ട്ടോ ഇ​ടി​ച്ച് പ​രി​ക്കേ​റ്റ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം. ശ​നി​യാ​ഴ്ച രാ​ത്രി ഞാ​റ​വി​ള - ക​ര​യ​ടി​വി​ള റോ​ഡി​ലാ​യി​രു​ന്നു അ​പ​ക​ടം.​ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

മ​ല​പ്പു​റം മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം വാ​ര്‍​ഡാ​യ പാ​യി​മ്പാ​ട​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് സ്ഥാ​നാ​ര്‍​ഥി​യു​ടെ മ​ര​ണ​ത്തെ തു​ട​ര്‍​ന്ന് മാ​റ്റി​വെ​ച്ചു. യു​ഡി​എ​ഫി​നാ​യി ജ​ന​വി​ധി തേ​ടു​ന്ന സ്ഥാ​നാ​ര്‍​ത്ഥി വ​ട്ട​ത്ത് ഹ​സീ​ന(52) ഇ​ന്ന​ലെ രാ​ത്രി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചി​രു​ന്നു. ഈ ​ര​ണ്ടു വാ​ർ​ഡു​ക​ളി​ലെ​യും തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കും.

 

Kerala

കണമല ഇറക്കത്തിൽ വീണ്ടും അപകടം; മുന്നറിയിപ്പ് നൽകിയില്ലെന്ന് ആരോപണം, ആംബുലൻസുമില്ല

മുണ്ടക്കയം: മുണ്ടക്കയം എരുമേലി റോഡില്‍ കണ്ണിമല കുത്തറക്കത്തില്‍ ശബരിമല തീര്‍ഥാടകരുടെ വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞു. അഞ്ചുപേര്‍ക്ക് പരിക്ക്. ഇന്നു പുലര്‍ച്ചെ മൂന്നിനായിരുന്നു അപകടം.

നിയന്ത്രണം വിട്ട ബസ് ക്രാഷ് ബാരിയര്‍ തകര്‍ത്ത് നില്‍ക്കുകയായിരുന്നു. കുഴിയിലേക്ക് മറിയാതിരുന്നതിനാല്‍ അപകടം ഒഴിവായി. കണ്ണിമല ഇറക്കത്തിന് മുകളില്‍ പോലീസിന്‍റെ സേവനമുണ്ടെങ്കിലും വാഹനത്തിനു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയില്ലെന്നും ആരോപണമുണ്ട്.

ആംബുലന്‍സിന്‍റെ സേവനവും ഉണ്ടായിരുന്നില്ല. എരുമേലില്‍നിന്ന് ആംബുലന്‍സ് വരുത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Kerala

തെരുവുനായ കുറുകെ ചാടി; ബൈക്ക് നിയന്ത്രണംവിട്ടു മറിഞ്ഞ് യുവാവ് മരിച്ചു

പഴയങ്ങാടി: തെരുവുനായ കുറുകെ ചാടിയതിനെത്തുടർന്ന് ബൈക്ക് നിയന്ത്രണംവിട്ടു മറിഞ്ഞ് യുവാവ് മരിച്ചു. കീച്ചേരി ചിറക്കുറ്റി എകെജി സാംസ്കാരിക നിലയത്തിന് സമീപം താമസിക്കുന്ന വിനോദ്- അജിത ദമ്പതികളുടെ മകൻ കെ.വി. അഖിലാണ് (26) മരിച്ചത്.

പഴയങ്ങാടി- പാപ്പിനിശേരി കെഎസ്ടിപി റോഡിൽ കെ. കണ്ണപുരം പാലത്തിന് സമീപം ബുധനാഴ്ച രാത്രിയായിരുന്നു അപകടം. കണ്ണൂർ ഭാഗത്ത് നിന്ന് ചെറുകുന്നിലേക്ക് വരികയായിരുന്ന ബൈക്ക് നിയന്ത്രണം തെറ്റി മറിയുകയായിരുന്നു.

റോഡിൽ തലയടിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ അഖിലിനെ നാട്ടുകാർ പാപ്പിനിശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് ജീവനക്കാരനാണ് അഖിൽ.

കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് പാപ്പിനിശേരി സമുദായശ്മശാനത്തിൽ നടക്കും. സഹോദരൻ: ജിതിൻ (ഓട്ടോമൊബൈൽ വർക്ക്ഷോപ്പ്, വളപട്ടണം).

National

തെ​ങ്കാ​ശി​ ബസ് അപകടം: മരണം എട്ടായി

തെ​ങ്കാ​ശി: തെ​ങ്കാ​ശി ജി​ല്ല​യി​ലെ മ​ധു​ര-​കൊ​ല്ലം ദേ​ശീ​യ​പാ​ത​യി​ൽ ക​ട​യ​ന​ല്ലൂ​രി​ന് സ​മീ​പം തു​ര​യ്ചാ​മി​യ​പു​രം ഗ്രാ​മ​ത്തി​ൽ ര​ണ്ടു സ്വ​കാ​ര്യ​ബ​സു​ക​ൾ നേ​ർ​ക്കു​നേ​ർ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം എ​ട്ടാ​യി. ര​ണ്ടു പു​രു​ഷ​ന്മാ​രും ആ​റ് സ്ത്രീ​ക​ളു​മാ​ണ് മ​രി​ച്ച​ത്.

മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് സ​ർ​ക്കാ​ർ നാ​ലു ല​ക്ഷം രൂ​പ​വീ​തം സ​ഹാ​യ​ധ​നം പ്ര​ഖ്യാ​പി​ച്ചു. 30 യാ​ത്ര​ക്കാ​ർ​ക്കു പ​രി​ക്കേ​റ്റു. ഇ​വ​രി​ൽ അ​ഞ്ചു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. അ​പ​ക​ടം ന​ട​ന്ന​യു​ട​നെ ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് ബ​സു​ക​ളി​ൽ കു​ടു​ങ്ങി പോ​യ യാ​ത്ര​ക്കാ​രെ പു​റ​ത്തി​റ​ക്കി​യ​ത്.

പ​രി​ക്കേ​റ്റ​വ​രെ തെ​ങ്കാ​ശി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന് രാ​വി​ലെ 11നാ​ണ് അ​പ​ക​ടം. തെ​ങ്കാ​ശി ജി​ല്ല​യി​ലെ ക​ട​യ​ന​ല്ലൂ​രി​ന​ടു​ത്തു​ള്ള തു​ര​യ്ചാ​മി​യ​പു​ര​ത്തേ​ക്കു വ​രി​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ എ​ന്ന സ്വ​കാ​ര്യ ബ​സ്, കോ​വി​ൽ​പ​ട്ടി​യി​ൽ നി​ന്നു തെ​ങ്കാ​ശി​യി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്ന എം.​ആ​ർ. ഗോ​പാ​ല​ൻ എ​ന്ന ബ​സു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് മ​ധു​ര-​കൊ​ല്ലം ദേ​ശീ​യ​പാ​ത​യി​ൽ മ​ണി​ക്കൂ​റു​ക​ൾ ഗ​താ​ഗ​തം സ്തം​ഭി​ച്ചു.

District News

ട്രെ​യി​ല​ർ മ​റി​ഞ്ഞ് അ​പ​ക​ടം


മാ​ള: കൊ​ട​ക​ര - കൊ​ടു​ങ്ങ​ല്ലൂ​ർ സം​സ്ഥാ​ന​പാ​ത​യി​ൽ ട്രെ​യി​ല​ർ മ​റി​ഞ്ഞ് അ​പ​ക​ടം. ഡ്രൈ​വ​ർ ക​ർ​ണാ​ട​ക സ്വ​ദേ​ശി ഓം​പ്ര​കാ​ശ് (55) ചെ​റി​യ പ​രി​ക്കോ​ടെ ര​ക്ഷ​പ്പെ​ട്ടു. മാ​ള കെ​എ​സ്ആ​ർ​ടി​സി സ​ബ് ഡി​പ്പോ​ക്കുസ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം. ട്രെ​യില​റി​നു മു​ന്നി​ൽ​പോ​യി​രു​ന്ന കാ​ർ പെ​ട്ടെ​ന്ന് ബ്രേ​ക്കി​ട്ട​താ​ണ് അ​പ​ക​ട​ത്തി​നു​ കാ​ര​ണം.


ട്രെ​യി​ല​ർ ഡ്രൈ​വ​ർ ബ്രേ​ക്കി​ട്ട​തോ​ടെ മാ​ള പ​ള്ളി​പ്പു​റം ഡ​മാ​ക്ക് സ്റ്റീ​ൽ ക​മ്പ​നി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി​രു​ന്ന അ​മി​ത​ഭാ​ര​മു​ള്ള സ്റ്റീ​ൽ ഉ​രു​ണ്ട് ഫ്ര​ണ്ടി​ലേ​ക്ക് എ​ത്തി. ഇ​തോ​ടെ ട്രെ​യി​ല​ർ കു​ത്ത​നെ മ​റ​യു​ക​യാ​യി​രു​ന്നു. അ​പ​ക​ടം ന​ട​ന്ന​യു​ട​ൻ നാ​ട്ടു​കാ​ർ ഓ​ടി​യെ​ത്തി ഡ്രൈ​വ​റെ പു​റ​ത്തെ​ടു​ത്തു.

International

കു​വൈ​റ്റി​ൽ‌ എ​ണ്ണ​ഖ​ന​ന കേ​ന്ദ്ര​ത്തി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു മ​ല​യാ​ളി​ക​ൾ മ​രി​ച്ചു

 കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് അ​ബ്ദ​ല്ലി​യി​ലെ എ​ണ്ണ ഖ​ന​ന കേ​ന്ദ്ര​ത്തി​ല്‍ ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു മ​ല​യാ​ളി​ക​ൾ മ​രി​ച്ചു. തൃ​ശൂ​ര്‍ സ്വ​ദേ​ശി ന​ടു​വി​ലെ പ​റ​മ്പി​ല്‍ നി​ഷി​ല്‍ സ​ദാ​ന​ന്ദ​ന്‍ (40), കൊ​ല്ലം സ്വ​ദേ​ശി സു​നി​ല്‍ സോ​ള​മ​ന്‍ (43) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്‌.

ഇ​രു​വ​രും ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. അ​പ​ക​ട​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല. അ​പ​ക​ടം സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം വ​ന്നി​ട്ടി​ല്ല.

കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി അ​ധി​കൃ​ത​രും ക​മ്പ​നി അ​ധി​കൃ​ത​രും വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ടി​ട്ടു​ണ്ട്. മൃ​ത​ദേ​ഹ​ങ്ങ​ൾ ജ​ഹ്റ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

Kerala

പെ​രു​മ്പാ​വൂ​രി​ല്‍ സ്വ​കാ​ര്യ ബ​സും ടോ​റ​സും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; 20 പേ​ര്‍​ക്കു പ​രി​ക്ക്

പെ​രു​മ്പാ​വൂ​ര്‍: പെ​രു​മ്പാ​വൂ​ര്‍ - കോ​ല​ഞ്ചേ​രി റൂ​ട്ടി​ല്‍ അ​ല്ല​പ്ര​യി​ല്‍ സ്വ​കാ​ര്യ ബ​സും ടി​പ്പ​ര്‍ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ഇ​രു​പ​തി​ല​ധി​കം പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ പെ​രു​മ്പാ​വൂ​ര്‍ സാ​ന്‍​ജോ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന് രാ​വി​ലെ ഏ​ഴി​നാ​യി​രു​ന്നു അ​പ​ക​ടം. പ​ട്ടി​മ​റ്റ​ത്തു​നി​ന്നു പെ​രു​മ്പാ​വൂ​ര്‍​ക്ക് വ​രു​ക​യാ​യി​രു​ന്ന ബ​സി​ല്‍ പെ​രു​മ്പാ​വൂ​രി​ല്‍ നി​ന്നെ​ത്തി​യ ടോ​റ​സാ​ണ് ഇ​ടി​ച്ച​ത്. മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ടോ​റ​സ് ബ​സി​ന് നേ​രെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട യാ​ത്ര​ക്കാ​രെ നാ​ട്ടു​കാ​രും പെ​രു​മ്പാ​വൂ​രി​ല്‍ നി​ന്നെ​ത്തി​യ ഫ​യ​ര്‍​ഫോ​ഴ്‌​സ് സം​ഘ​വും ചേ​ര്‍​ന്നാ​ണ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. അ​പ​ക​ട​ത്തി​ല്‍ സ്വ​കാ​ര്യ ബ​സി​നു പി​റ​കെ വ​ന്ന ബൈ​ക്ക് യാ​ത്ര​കാ​ര്‍​ക്കും പ​രി​ക്കു​ണ്ട്.

ഫ​യ​ര്‍​ഫോ​ഴ്‌​സ് ഓ​ഫീ​സ​ര്‍ അ​രു​ണ്‍ പി. ​നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലാ​ക്കി​യ​ത്. അ​പ​ക​ട​ത്തി​ല്‍ ഇ​രു വാ​ഹ​ന​ങ്ങ​ളു​ടെ​യും മു​ന്‍​വ​ശം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നി​ട്ടു​ണ്ട്.

District News

വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ യു​വാ​വി​ന്‍റെ ചി​കി​ത്സ​യ്ക്ക് സ​ഹാ​യം തേ​ടു​ന്നു


അ​മ്പ​ല​പ്പു​ഴ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന യു​വാ​വിന്‍റെ ചി​കി​ത്സ​യ്ക്കാ​യി സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു. പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് ക​ല്ലു​പു​ര​യ്ക്ക​ൽ വീ​ട്ടി​ൽ കെ.യു. ​മ​ധു​വി​ന്‍റെ മ​ക​ൻ ആ​ദി​ത്യ​(22)നാ​യാ​ണ് വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് ജീ​വ​ൻ ര​ക്ഷാ​സ​മി​തി സ​ഹാ​യം തേ​ടു​ന്ന​ത്.​


എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വെ​ന്‍റിലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ഒ​രു മാ​സ​ത്തി​ല​ധി​ക​മാ​യി ക​ഴി​യു​ന്ന ആ​ദി​ത്യ​ന്‍റെ ഇ​ട​തുകൈയുടെ ശ​സ്ത്ര​ക്രി​യ മാ​ത്ര​മാ​ണ് ക​ഴി​ഞ്ഞ​ത്. 10 ല​ക്ഷ​ത്തി​ല​ധി​കം ചെ​ല​വുവ​ന്നു.


ഇ​നി​യും ശ​സ്ത്ര​ക്രി​യ ചെ​യ്താ​ലേ ആ​ദി​ത്യ​നെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ എ​ത്തി​ക്കാ​നാ​കൂ. ര​ണ്ടു മാ​സം ആ​ശു​പ​ത്രി​യി​ൽ തു​ട​ർ ചി​കി​ത്സ​യും വേ​ണം. ഇ​തി​നാ​യി ഇ​ന്ന് രാ​വി​ലെ 8 മു​ത​ൽ ജീ​വ​ൻ ര​ക്ഷാ​സ​മി​തി പ്ര​വ​ർ​ത്ത​ക​ർ വീ​ടു​ക​ളി​ൽ ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തും. കാ​ന​റ ബാ​ങ്ക് പു​ന്ന​പ്ര ശാ​ഖ​യി​ൽ 110274708177 എ​ന്ന അ​ക്കൗ​ണ്ടി​ലും സ​ഹാ​യം ല​ഭ്യ​മാ​ക്കാം. ഐ ​എ​ഫ് എ​സ് സി ​കോ​ഡ് - സി ​എ​ൻ ആ​ർ ബി 0006019.

Kerala

മ​ക​നൊ​പ്പം യാ​ത്ര ചെ​യ്യ​വേ ബൈ​ക്കി​ലെ ച​ക്ര​ത്തി​നി​ട​യി​ൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്ക്ക് ദാ​രു​ണാ​ന്ത്യം

നി​ല​മ്പു​ർ: മ​ല​പ്പു​റം നി​ല​മ്പു​രി​ൽ സാ​രി ച​ക്ര​ത്തി​നി​ട​യി​ൽ കു​ടു​ങ്ങി ബൈ​ക്ക് യാ​ത്ര​ക്കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം. നി​ല​മ്പു​ർ പോ​ത്തു​ക​ല്ല് സ്വ​ദേ​ശി പ​ത്മി​നി​യാ​ണ് മ​രി​ച്ച​ത്. മ​ക​നൊ​പ്പം യാ​ത്ര ചെ​യ്യ​വേ​യാ​ണ് അ​പ​ക​ടം.

സാ​രി കു​ടു​ങ്ങി​യ​തോ​ടെ ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ പ​ത്മി​നി​യെ നി​ല​മ്പു​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Kerala

പാ​ലാ​യി​ൽ ഹൈ​വേ പോ​ലീ​സ് വാ​ഹ​നം ക​ലു​ങ്കി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അ​പ​ക​ടം

പാ​ലാ: കോ​ട്ട​യം പാ​ലാ​യി​ല്‍ ഹൈ​വേ പോ​ലീ​സി​ന്‍റെ പ​ട്രോ​ളിം​ഗ് വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു. ഇ​ന്നു പു​ല​ര്‍​ച്ചെ 4.30ന് ​പാ​ലാ-​തൊ​ടു​പു​ഴ റോ​ഡി​ല്‍ മു​ണ്ടാ​ങ്ക​ല്‍ ഭാ​ഗ​ത്താ​യി​രു​ന്നു സം​ഭ​വം. നി​യ​ന്ത്ര​ണം​വി​ട്ട വാ​ഹ​നം ക​ലു​ങ്കി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ല്‍ എ​സ്ഐ നൗ​ഷാ​ദ്, സി​പി​ഒ​മാ​രാ​യ സെ​ബി​ന്‍, എ​ബി​ന്‍ എ​ന്നി​വ​ര്‍​ക്കു പ​രി​ക്കേ​റ്റു. സെ​ബി​ന്‍റെ കാ​ലി​ന് ഒ​ടി​വും മു​ഖ​ത്തു പ​രി​ക്കു​ക​ളു​മു​ണ്ട്. മ​റ്റു​ള്ള​വ​രു​ടെ പ​രി​ക്കു​ക​ള്‍ ഗു​രു​ത​ര​മ​ല്ല. ഇ​വ​രെ ചേ​ര്‍​പ്പു​ങ്ക​ല്‍ മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Kerala

ബൈ​ക്ക് ട്രാ​വ​ല​റി​ൽ ഇ​ടി​ച്ച് അ​പ​ക​ടം; കോ​ള​ജ് വി​ദ്യാ​ർ​ഥി മ​രി​ച്ചു

കോ​ട്ട​യം: വൈ​ക്ക​ത്ത് ബൈ​ക്ക് ട്രാ​വ​ല​റി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വി​ദ്യാ​ര്‍​ഥി മ​രി​ച്ചു. വൈ​ക്കം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഇ​ര്‍​ഫാ​നാ​ണ് (20)മ​രി​ച്ച​ത്. ഇ​ന്നു രാ​വി​ലെ ഒ​മ്പ​തി​ന് വൈ​ക്ക​ത്തി​നു സ​മീ​പം ന​നാ​ട​ത്താ​ണ് അ​പ​ക​ടം.

വൈ​ക്ക​ത്തു നി​ന്നു പു​ത്തോ​ട്ട​യി​ലെ സ്വ​കാ​ര്യ കോ​ള​ജി​ലേ​ക്ക് ബൈ​ക്കി​ല്‍ പോ​കു​ക​യാ​യി​രു​ന്ന മു​ഹ​മ്മ​ദ് ഇ​ര്‍​ഫാ​ന്‍റെ വാ​ഹ​നം ട്രാ​വ​ല​റി​ൽ ഇ​ടി​ച്ച് നി​യ​ന്ത്ര​ണം വി​ട്ടു മ​റി​യു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തെ പോ​സ്റ്റി​ലി​ടി​ച്ചാ​ണ് വാ​ഹ​നം നി​ന്ന​ത്. മു​ഹ​മ്മ​ദ് ഇ​ര്‍​ഫാ​നെ ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. വൈ​ക്കം ഇ​ര്‍​ഫാ​ന്‍ മ​ന്‍​സി​ല്‍ നാ​സ​റി​ന്‍റെ മ​ക​നാ​ണ്.

ബി​എ​സ്‌സി സൈ​ബ​ര്‍ ഫോ​റ​ന്‍​സി​ക് വി​ദ്യാ​ര്‍​ഥി​യാ​ണ്. ത​ല​യ്‌​ക്കേ​റ്റ ആ​ഴ​ത്തി​ലു​ള്ള മു​റി​വാ​ണു മ​ര​ണ​കാ​ര​ണ​മെ​ന്നു പ​റ​യു​ന്നു. മൃ​ത​ദേ​ഹം വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍.

Kerala

കോ​ന്നി​യി​ൽ ക്രെ​യി​ൻ സ്കൂ​ട്ട​റി​ൽ ത​ട്ടി അ​പ​ക​ടം; യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം

പ​ത്ത​നം​തി​ട്ട: കോ​ന്നി അ​രു​വാ​പ്പു​ല​ത്ത് ക്രെ​യി​ൻ സ്കൂ​ട്ട​റി​ൽ ത​ട്ടി യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം. അ​രു​വാ​പ്പു​ലം തോ​പ്പി​ൽ മി​ച്ച​ഭൂ​മി​യി​ൽ താ​മ​സി​ക്കു​ന്ന രാ​ജി (36) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. എ​തി​ർ​ദി​ശ​യി​ൽ നി​ന്ന ക്രെ​യി​നി​ൽ സ്കൂ​ട്ട​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ രാ​ജി​യെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

അ​പ​ക​ടം റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കി​ടെ​യാ​ണ് അ​പ​ക​ടം. ഓ​ടി ര​ക്ഷ​പെ​ട്ട ക്രെ​യി​ൻ ഡ്രൈ​വ​ർ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

National

തെ​ലു​ങ്കാ​ന​യി​ൽ ടി​പ്പ​ർ ലോ​റി ബ​സി​ൽ ഇ​ടി​ച്ചു​ക​യ​റി; 17 മ​ര​ണം, നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ൽ ടി​പ്പ​ർ ലോ​റി ബ​സി​ൽ ഇ​ടി​ച്ചു​ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 17 പേ​ർ മ​രി​ച്ചു. നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ഹൈ​ദ​രാ​ബാ​ദ് -ബീ​ജാ​പു​ർ ദേ​ശീ​യ​പാ​ത​യി​ൽ രം​ഗ​റെ​ഡ്‌​ഡി ജി​ല്ല​യി​ലെ മി​ർ​സാ​ഗു​ഡ​യി​ൽ രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബൈ​ക്കി​നെ മ​റി​ക​ട​ന്നെ​ത്തി​യ ടി​പ്പ​ര്‍ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് ആ​ന്ധ്ര ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ്പ​റേ​ഷ​ന്‍റെ ബ​സി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു.

ബ​സി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്നു. ടി​പ്പ​ര്‍ ലോ​റി​യി​ൽ ക​ല്ലു​ക​ളു​ണ്ടാ​യി​രു​ന്നു. ഇ​വ യാ​ത്ര​ക്കാ​രു​ടെ മേ​ൽ പ​തി​ച്ചാ​ണ് ദു​ര​ന്തം. മ​രി​ച്ച​വ​രി​ൽ മൂ​ന്ന് മാ​സം പ്രാ​യ​മാ​യ കു​ട്ടി​യും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ​വ​രെ ശി​വ​ള്ള താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ ഉ​ന്ന​ത ത​ല അ​ന്വേ​ഷ​ണ​ത്തി​ന് മു​ഖ്യ​മ​ന്ത്രി രേ​വ​ന്ത് റെ​ഡ്ഡി ഉ​ത്ത​ര​വി​ട്ടു.

Sports

ക്രി​ക്ക​റ്റ് ബോ​ൾ ക​ഴു​ത്തി​ൽ​ക്കൊ​ണ്ടു ; ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന യു​വാ​വ് മ​രി​ച്ചു

മെ​ൽ​ബ​ൺ: ക്രി​ക്ക​റ്റ് പ​രി​ശീ​ല​ന​ത്തി​നി​ടെ ബോ​ൾ ക​ഴു​ത്തി​ൽ​ക്കൊ​ണ്ട് പ​രി​ക്കേ​റ്റ 17 വ​യ​സു​കാ​ര​ൻ മ​രി​ച്ചു. ചൊ​വ്വാ​ഴ്ച ഫെ​ർ​ൻ​ട്രീ ഗ​ല്ലി​യി​ൽ​വ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ബെ​ൻ ഓ​സ്റ്റി​നാ​ണ് മ​രി​ച്ച​ത്.

ഹെ​ല്‍​മ​റ്റ് ധ​രി​ച്ചി​രു​ന്നെ​ങ്കി​ലും ബൗ​ളിം​ഗ് മെ​ഷീ​നി​ല്‍ നി​ന്ന് എ​ത്തി​യ പ​ന്ത് ബെ​ന്നി​ന്‍റെ ക​ഴു​ത്തി​നും ത​ല​ക്കു​മി​ട​ക്കു​ള്ള ഭാ​ഗ​ത്ത് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​രാ​മാ​യി പ​രി​ക്കേ​റ്റ യു​വാ​വി​നെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും വ്യാ​ഴാ​ഴ്ച മ​ര​ണം സം​ഭ​വി​ച്ചു.

പ്ര​ദേ​ശി​ക ക്ല​ബു​ക​ളാ​യ ഫെ​ര്‍​ട്രി ഗ​ല്ലി​യും എ​യി​ല്‍​ഡ​ണ്‍ പാ​ര്‍​ക്കും ത​മ്മി​ലു​ള്ള മ​ത്സ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി നെ​റ്റ്‌​സി​ല്‍ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഫെ​ർ​ൻ​ട്രീ ഗ​ല്ലി ക്രി​ക്ക​റ്റ് ക്ല​ബി​ന്‍റെ താ​ര​മാ​യി​രു​ന്ന ബെ​ൻ ഓ​സ്റ്റി​ൻ.

ബെ​ന്നി​ന്‍റെ അ​ച്ഛ​ൻ ജെ​യ്‌​സാ​ണ് മ​ര​ണ​വാ​ർ​ത്ത ലോ​ക​ത്തെ അ​റി​യി​ച്ച​ത്. കൗ​മാ​ര​താ​ര​ത്തി​ന്‍റെ വി​യോ​ഗ​ത്തി​ൽ ഫെ​ർ​ൻ​ട്രീ ഗ​ല്ലി ആ​ൻ​ഡ് ഡി​സ്ട്രി​ക്റ്റ് ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

ഫെ​ര്‍​ട്രി ഗ​ല്ലി, മ​ള്‍​ഗ്രേ​വ്, എ​ല്‍​ഡ​ണ്‍ പാ​ര്‍​ക്ക് ക്രി​ക്ക​റ്റ് ക്ല​ബു​ക​ളി​ല്‍ സ​ജീ​വ അം​ഗ​മാ​യി​രു​ന്ന ബെ​ന്‍. ഫ​സ്റ്റ് ക്ലാ​സ് ക്രി​ക്ക​റ്റാ​യ ഷെ​ഫീ​ൽ​ഡ് ഷീ​ൽ​ഡി​നി​ടെ പ​ന്ത് ത​ല​യി​ൽ​ക്കൊ​ണ്ട് 2014ൽ ​ഓ​സ്‌​ട്രേ​ലി​യ​ൻ താ​രം ഫി​ൽ ഹ്യൂ​സ് മ​രി​ച്ചി​രു​ന്നു.

 

 

Kerala

വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണു; നാ​ല​ര വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം

കൊ​ല്ലം: വീ​ടി​നു സ​മീ​പ​ത്തെ വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ് നാ​ല​ര വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം. ചൊ​വ്വാ​ഴ്‌​ച വൈ​കു​ന്നേ​ര​മു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ നീ​ണ്ട​ക​ര താ​ഴ​ത്തു​രു​ത്ത് പ​ഴ​ങ്കാ​ല​യി​ൽ (സോ​പാ​നം) അ​നീ​ഷ് - ഫി​ൻ​ല ദി​ലീ​പ് ദ​മ്പ​തി​ക​ളു​ടെ ഏ​ക മ​ക​ൻ അ​റ്റ്ലാ​ൻ അ​നീ​ഷ് ആ​ണ് മ​രി​ച്ച​ത്.

നീ​ണ്ട​ക​ര പ​രി​മ​ണ​ത്തെ പ്ലേ ​സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​യാ​ണ് അ​റ്റ്ലാ​ൻ. സ്കൂ​ൾ വാ​ഹ​ന​ത്തി​ൽ വ​ന്നി​റ​ങ്ങി മു​ത്ത​ച്ഛ​നൊ​പ്പം വീ​ട്ടി​ലേ​ക്കു വ​രു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. ഗെ​യ്റ്റു തു​റ​ന്ന് അ​ക​ത്തു ക​യ​റി​യ​പ്പോ​ൾ കു​ട്ടി മു​ത്ത​ച്ഛ​ന്‍റെ കൈ ​ത​ട്ടി വെ​ളി​യി​ലോ​ട്ടു ഓ​ടി​പ്പോ​യി.

ബാ​ഗ് വീ​ട്ടി​ൽ വ​ച്ച ശേ​ഷം വീ​ട്ടു​കാ​ർ അ​ന്വേ​ഷി​ച്ച​പ്പോ​ൾ കു​ട്ടി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്ന് വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് സ​മീ​പ​ത്തെ കൈ​ത്തോ​ടി​ൽ കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്.

ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും.

 

Kerala

പാ​ല്‍​ച്ചു​ര​ത്തി​ല്‍ ലോ​റി കൊ​ക്ക‍​യി​ലേ​ക്ക് മ​റി​ഞ്ഞു; ഡ്രൈ​വ​ര്‍ മ​രി​ച്ചു, ക്ലീ​ന​ർ​ക്ക് പ​രി​ക്ക്

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് പാ​ല്‍​ച്ചു​ര​ത്തി​ല്‍ ലോ​റി കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ഡ്രൈ​വ​ര്‍ മ​രി​ച്ചു. ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി സെ​ന്തി​ല്‍ കു​മാ​റാ​ണ് (54) മ​രി​ച്ച​ത്. ക്ലീ​ന​ർ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ഞാ​യ​റാ​ഴ്ച രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ക​മ്പി​യു​ടെ കേ​ബി​ള്‍ ക​യ​റ്റി കാ​സ​ര്‍​ഗോ​ട്ടേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ലോ​റി നി​യ​ന്ത്ര​ണം​വി​ട്ട് നൂ​റ​ടി​യോ​ളം താ​ഴ്ച​യി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന ക്ലീ​ന​ർ ചാ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് മാ​ന​ന്ത​വാ​ടി​യി​ല്‍ നി​ന്നു​ള്ള അ​ഗ്‌​നി​ര​ക്ഷാ സേ​ന​യും പോ​ലീ​സും ഏ​റെ പ​രി​ശ്ര​മി​ച്ചാ​ണ് ഡ്രൈ​വ​റെ പു​റ​ത്തെ​ടു​ത്ത​ത്. മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

കു​റ​വി​ല​ങ്ങാ​ട് ടൂ​റി​സ്റ്റ് ബ​സ് മ​റി​ഞ്ഞ് ഇ​ര​ട്ടി സ്വ​ദേ​ശി മ​രി​ച്ചു; 18 പേർക്ക് പരിക്ക്

കു​റ​വി​ല​ങ്ങാ​ട്: എം​സി റോ​ഡ് കോ​ട്ട​യം കു​റ​വി​ല​ങ്ങാ​ടി​ൽ ടൂ​റി​സ്റ്റ് ബ​സ് മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു. ക​ണ്ണൂ​ർ ഇ​ര​ട്ടി സ്വ​ദേ​ശി സി​ന്ധു​ (45)ആ​ണ് മ​രി​ച്ച​ത്. നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു. പു​ല​ർ​ച്ചെ ര​ണ്ടോ​ടു​കൂ​ടി​ ചീങ്കല്ലയിൽ പള്ളിക്ക് സമീപത്തായിരുന്നു അപകടമുണ്ടായത്.

ഇ​ര​ട്ടി സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ച ബ​സ് തി​രു​വ​ന്ത​പു​ര​ത്തേ​ക്ക് പോ​യി അ​വി​ടെ​നി​ന്ന് തി​രി​കെ ഇ​ര​ട്ടി​യി​ലേ​ക്ക് പോ​കു​ന്പോ​ഴാ​യി​രു​ന്ന അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വ​ള​വ് തി​രി​യു​ന്ന​തി​നി​ടെ ബ​സ് നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

49ഓ​ളം പേ​ർ ബ​സി​ൽ ഉ​ണ്ടാ​യി​രു​ന്നെ​ന്നാ​ണ് സൂ​ച​ന. 18 ഓ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും മോ​നി​പ്പ​ള്ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്.

National

അ​പ​ക​ട​മു​ണ്ടാ​ക്കി​യ കാ​ർ ക​ന്ന​ഡ ന​ടി ദി​വ്യ സു​രേ​ഷി​ന്‍റേ​ത്; വാ​ഹ​നം പോലീസ് പി​ടി​ച്ചെ​ടു​ത്തു

 

ബംഗ​ളൂ​രു: ബൈ​ക്കി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന മൂ​ന്ന് പേ​രെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച ശേ​ഷം നി​ർ​ത്താ​തെ പോ​യ കാ​ർ ക​ന്ന​ഡ ന​ടി ദി​വ്യ സു​രേ​ഷി​ന്‍റേ​താ​ണെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. ഈ ​മാ​സം നാ​ലി​ന് പു​ല​ർ​ച്ചെ ബൈ​താ​ര​യ​ണ​പു​ര​യി​ലെ നി​ത്യ ഹോ​ട്ട​ലി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

അ​മി​ത വേ​ഗ​ത്തി​ൽ എ​ത്തി​യ കാ​ർ ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ കി​ര​ൺ, അ​നു​ഷ, അ​നി​ത എ​ന്നി​വ​രെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ മൂ​ന്ന് പേ​ർ​ക്കും പ​രു​ക്കേ​റ്റു. ഇ​വ​രു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

നി​ര​വ​ധി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തോ​ടെ​യാ​ണ് വാ​ഹ​നം ദി​വ്യ സു​രേ​ഷി​ന്‍റേ​താ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്. അ​പ​ക​ട​സ​മ​യ​ത്ത് കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത് ദി​വ്യ ത​ന്നെ​യാ​ണെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി. വാ​ഹ​നം പി​ടി​ച്ചെ​ടു​ത്ത​താ​യി ട്രാ​ഫി​ക് വെ​സ്റ്റ് ഡി​സി​പി അ​നൂ​പ് ഷെ​ട്ടി അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു​വ​രു​ന്ന​തി​ന​നു​സ​രി​ച്ച് കേ​സി​ന്‍റെ തു​ട​ർ​ന​ട​പ​ടി​ക​ൾ വ്യ​ക്ത​മാ​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

NRI

വൈ​റ്റ് ഹൗ​സി​ലെ ഗേ​റ്റി​ലേ​ക്ക് വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റ്റി; ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

വാ​ഷിം​ഗ്ട​ൺ: ചൊ​വ്വാ​ഴ്ച രാ​ത്രി വൈ​റ്റ് ഹൗ​സി​ന്‍റെ ഗേ​റ്റി​ലേ​ക്ക് വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റ്റി​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. രാ​ത്രി 10.37നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഗേ​റ്റി​ൽ ഇ​ടി​ച്ച വാ​ഹ​നം പോ​ലീ​സ് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​ക​യും സു​ര​ക്ഷി​ത​മാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യും ചെ​യ്തു

അ​പ​ക​ട​ശേ​ഷം ഡ്രൈ​വ​റെ അ​റ​സ്റ്റ് ചെ​യ്ത​താ​യും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. യു​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ് വൈ​റ്റ് ഹൗ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന സ​മ​യ​ത്താ​ണ് സം​ഭ​വം ന​ട​ന്ന​ത്.

 

Kerala

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ ട​യ​ർ ഊ​രി​ത്തെ​റി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ ട​യ​ർ ഊ​രി​ത്തെ​റി​ച്ചു. നെ​ടു​മ​ങ്ങാ​ട് എ​ട്ടാം​ക​ല്ലി​ലാ​ണ് സം​ഭ​വം.

ബ​സി​ൽ നാ​ല് യാ​ത്ര​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്നു. ഡ്രൈ​വ​റു​ടെ സ​മ​യോ​ജി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.

കി​ഴ​ക്കേ​കോ​ട്ട നി​ന്ന് നെ​ടു​മ​ങ്ങാ​ട്ടേ​ക്ക് വ​രി​ക​യാ​യി​രു​ന്ന നെ​ടു​മ​ങ്ങാ​ട് സ്റ്റാ​ൻ​ഡി​ലെ ബ​സ് ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ട​യ​ർ തൊ​ട്ട​ടു​ത്ത ഓ​ട​യി​ലേ​ക്ക് വീ​ണു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.

International

ലാ​ൻ​ഡിം​ഗി​നി​ടെ ച​ര​ക്ക് വി​മാ​നം റ​ൺ​വേ​യി​ൽ നി​ന്ന് തെ​ന്നി​മാ​റി ക​ട​ലി​ൽ വീ​ണു; ര​ണ്ടു മ​ര​ണം

ഹോ​ങ്കോം​ഗ്: ലാ​ൻ​ഡിം​ഗി​നി​ടെ ച​ര​ക്ക് വി​മാ​നം റ​ൺ​വേ​യി​ൽ നി​ന്ന് തെ​ന്നി​മാ​റി ക​ട​ലി​ൽ വീ​ണു. അ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ർ മ​രി​ച്ചു.

ഹോ​ങ്കോം​ഗ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്രാ​ദേ​ശി​ക സ​മ​യം പു​ല​ർ​ച്ചെ 3:50 ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ദു​ബാ​യി​യി​ൽ നി​ന്നു വ​ന്ന എ​സി​ടി എ​യ​ർ​ലൈ​ൻ​സി​ന്‍റെ ബോ​യിം​ഗ് 747 ച​ര​ക്കു​വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

വി​മാ​നം ക​ട​ലി​ൽ ഭാ​ഗി​ക​മാ​യി വെ​ള്ള​ത്തി​ൽ മു​ങ്ങി​ക്കി​ട​ക്കു​ന്ന ചി​ത്രം പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. അ​തേ​സ​മ​യം, വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന നാ​ല് ജീ​വ​ന​ക്കാ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യെ​ന്ന് ഹോ​ങ്കോം​ഗ് വി​മാ​ന​ത്താ​വ​ളം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന്, ഹോ​ങ്കോം​ഗ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ വ​ട​ക്ക​ൻ റ​ൺ​വേ അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം തെ​ക്ക്, മ​ധ്യ റ​ൺ​വേ​ക​ൾ തു​ട​ർ​ന്നും പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

International

മൊ​സാം​ബി​ക്കി​ൽ ബോ​ട്ട് മു​ങ്ങി; മ​ല​യാ​ളി​യ​ട​ക്കം അ​ഞ്ചു പേ​രെ കാ​ണാ​നി​ല്ല

ന്യൂ​ഡ​ൽ​ഹി: ക​പ്പ​ലി​ലേ​ക്കു​ള്ള ജീ​വ​ന​ക്കാ​രു​മാ​യി​പ്പോ​യ ബോ​ട്ട് മു​ങ്ങി മൂ​ന്നു​പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. മൊ​സാം​ബി​ക്കി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി​യ​ട​ക്കം അ​ഞ്ചു​പേ​രെ കാ​ണാ​താ​യെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

എം​ടി സീ ​ക്വ​സ്റ്റ് എ​ന്ന ക​പ്പ​ലി​ലെ ഇ​ന്ത്യ​ൻ ജീ​വ​ന​ക്കാ​രെ വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ലോ​ഞ്ച് ബോ​ട്ടാ​ണ് മു​ങ്ങി​യ​ത്. 21 പേ​രാ​ണ് ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രി​ൽ 14 പേ​ർ സു​ര​ക്ഷി​ത​രാ​ണ്.

ക​പ്പ​ലു​ക​ളും ഹെ​ലി​കോ​പ്റ്റ​റു​ക​ളും അ​പ​ക​ട സ്ഥ​ല​ത്തേ​ക്ക് തി​രി​ച്ചി​ട്ടു​ണ്ടെ​ന്നും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണെ​ന്നും ഡി​ജി ഷി​പ്പിം​ഗ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

Kerala

സ്കൂ​ള്‍ ബ​സ് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി; ഒ​രാ​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

മ​ല​പ്പു​റം: സ്കൂ​ൾ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ​ക്ക് ദാ​രു​ണാ​ന്ത്യം. എ​ട​പ്പാ​ൾ ക​ണ്ട​ന​ക്ക​ത്തു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ക‌​ട​യി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന വി​ജ​യ​നാ​ണ് മ​രി​ച്ച​ത്.

ദാ​റു​ൽ ഹു​ദാ​യ സ്കൂ​ളി​ന്‍റെ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ പ​ത്തു വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ​രി​ക്കേ​റ്റു. ഇ​തി​ൽ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​പ​ക​ടം ന​ട​ന്ന ഉ​ട​ൻ ത​ന്നെ എ​ല്ലാ​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും വി​ജ​യ​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. വി​ജ​യ​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റും.

International

ഗാ​സ സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ​ക്കാ​യി പോ​ക​വേ വാ​ഹ​നാ​പ​ക​ടം; മൂ​ന്ന് ഖ​ത്ത​ർ ന​യ​ത​ന്ത്ര​ജ്ഞ​ർ കൊ​ല്ല​പ്പെ​ട്ടു

ക​യ്റോ: ഗാ​സ​യി​ല്‍ ഹ​മാ​സ്-​ഇ​സ്ര​യേ​ൽ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ അ​ന്തി​മ ച​ർ​ച്ച​ക​ൾ​ക്കാ​യി ഈ​ജി​പ്തി​ലേ​ക്ക് തി​രി​ച്ച ഖ​ത്ത​ർ ന​യ​ത​ന്ത്ര​ജ്ഞ​ർ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഈ​ജി​പ്തി​ലെ ഷാം ​എ​ൽ-​ഷെ​യ്ക്കി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം.

ഖ​ത്ത​ർ പ്രോ​ട്ടോ​ക്കോ​ൾ ടീ​മി​ൽ നി​ന്നു​ള്ള​വ​രാ​യി​രു​ന്നു ന​യ​ത​ന്ത്ര​ജ്ഞ​ർ. ഗാ​സ​യി​ൽ ഇ​സ്ര​യേ​ലും ഹ​മാ​സും ത​മ്മി​ലു​ള്ള വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ന് അ​ന്തി​മ​രൂ​പം ന​ൽ​കാ​നു​ള്ള ഉ​ച്ച​കോ​ടി​ക്ക് മു​ന്നോ​ടി​യാ​യു​ള്ള യാ​ത്ര​യി​ലാ​യി​രു​ന്നു ഇ​വ​രെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

വ്യ​വ​സ്ഥ പ്ര​കാ​രം നാ​ളെ​യാ​ണു മോ​ച​നം തു​ട​ങ്ങേ​ണ്ട​ത്. 2023 ഒ​ക്ടോ​ബ​ർ ഏ​ഴി​നു ഹ​മാ​സ് പി​ടി​കൂ​ടി ബ​ന്ദി​ക​ളാ​ക്കി​യ​വ​രെ​യും ഇ​സ്ര​യേ​ൽ ജ​യി​ലി​ൽ അ​ട​ച്ച പ​ല​സ്തീ​ൻ ത​ട​വു​കാ​രെ​യു​മാ​ണ് കൈ​മാ​റു​ന്ന​ത്.

Kerala

അ​ടൂ​രി​ല്‍ ഇ​രു​ച​ക്ര വാ​ഹ​ന സ​ര്‍​വീ​സ് സെ​ന്‍റ​റി​നു തീ​പി​ടി​ച്ചു; വ​ന്‍ ന​ഷ്ടം

അ​ടൂ​ര്‍: കെ​പി റോ​ഡി​ല്‍ കോ​ട്ട​മു​ക​ള്‍ ജം​ഗ്ഷ​നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ടി​വി​എ​സ് അം​ഗീ​കൃ​ത സ​ര്‍​വീ​സ് സെ​ന്‍റ​റി​ല്‍ തീ ​പി​ടി​ത്തം. ഏ​ക​ദേ​ശം ഇ​രു​പ​ത്തി​യ​ഞ്ച് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ ക​ത്തി​ന​ശി​ച്ചു. ഇ​ന്നു പു​ല​ര്‍​ച്ചെ അ​ഞ്ചോ​ടെ​യാ​ണ് സ​ര്‍​വീ​സ് സെ​ന്‍റ​റി​ല്‍ നി​ന്നു തീ ​ഉ​യ​രു​ന്ന​താ​യി ഫ​യ​ര്‍ ഫോ​ഴ്‌​സി​ന് സ​ന്ദേ​ശം ല​ഭി​ച്ച​ത്.

ഉ​ട​ന്‍​ത​ന്നെ പ​ത്ത​നം​തി​ട്ട നി​ന്ന് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ വി. ​വി​നോ​ദ് കു​മാ​ര്‍, സീ​നി​യ​ര്‍ ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യൂ ഓ​ഫീ​സ​ര്‍ പ്രേ​മ​ച​ന്ദ്ര​ന്‍ നാ​യ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ള്ള ആ​റം​ഗ സം​ഘം ഉ​ള്‍​പ്പെ​ടു​ന്ന യൂ​ണി​റ്റും സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ കെ.​സി. റെ​ജി​കു​മാ​ര്‍, സീ​നി​യ​ര്‍ ഓ​ഫീ​സ​ര്‍ വി. ​എം. മ​നോ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ടൂ​രി​ല്‍ നി​ന്നു 11 അം​ഗ സം​ഘം ഉ​ള്‍​പ്പെ​ടു​ന്ന ര​ണ്ട് യൂ​ണി​റ്റും സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ക​യാ​യി​രു​ന്നു.

സ​മീ​പ​ത്തു​ള്ള ഇ​രു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ ഉ​യ​ര​ത്തി​ലേ​ക്ക് തീ ​ആ​ളി​പ്പ​ട​രു​ക​യാ​യി​രു​ന്നു. ഈ ​കെ​ട്ടി​ട​ത്തി​ന് ഇ​രു​വ​ശ​ങ്ങ​ളി​ലും വീ​ടു​ക​ളും അ​തി​ഥി സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ തി​ങ്ങി​പ്പാ​ര്‍​ക്കു​ന്ന ഫ്‌​ളാ​റ്റു​ക​ളും പ​ഴ​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന ക​ട​യും ഉ​ണ്ടാ​യി​രു​ന്ന​ത് ആ​ശ​ങ്ക​പ​ര​ത്തി.

പ​ത്ത​നം​തി​ട്ട, അ​ടൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു സ്ഥ​ല​ത്തെ​ത്തി​യ മൂ​ന്നു യൂ​ണി​റ്റ് ഫ​യ​ര്‍​ഫോ​ഴ്‌​സ് അം​ഗീ​കൃ​ത സ​ര്‍​വീ​സ് സെ​ന്‍റ​റി​ന്‍റെ ഷ​ട്ട​ര്‍ പൊ​ളി​ച്ച് ഉ​ള്ളി​ല്‍ ക​ട​ന്ന് മൂ​ന്ന് വാ​ഹ​ന​ത്തി​ല്‍ നി​ന്നും ഒ​രേ സ​മ​യം വെ​ള്ളം പ​മ്പ് ചെ​യ്ത് തീ ​അ​ണ​യ്ക്കു​ക​യാ​യി​രു​ന്നു.

കോ​ട്ട​ണ്‍ വേ​സ്റ്റു​ക​ളും അ​പ്‌​ഹോ​ള്‍​സ്റ്റ​റി​ക​ളും ഓ​യി​ല്‍, ഗ്രീ​സ്, പെ​ട്രോ​ള്‍ ഉ​ള്‍​പ്പെ​ടെ ഇ​ന്ധ​ന​ങ്ങ​ളും ക​ട​യ്ക്കു​ള്ളി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന​ത് അ​പ​ക​ട​തീ​വ്ര​ത വ​ര്‍​ധി​പ്പി​ച്ചു. പു​ല​ര്‍​ച്ചെ ആ​യി​രു​ന്നു സം​ഭ​വം എ​ന്ന​തി​നാ​ല്‍ കെ​പി റോ​ഡി​ല്‍ തി​ര​ക്ക് ഇ​ല്ലാ​തി​രു​ന്ന​ത് അ​പാ​യ​സാ​ധ്യ​ത ഒ​ഴി​വാ​ക്കി.

കൃ​ത്യ​സ​മ​യ​ത്ത് ത​ന്നെ ഫ​യ​ര്‍​ഫോ​ഴ്‌​സ് എ​ത്തി​യ​തി​നാ​ല്‍ സ​മീ​പ​ത്തു​ള്ള കെ​ട്ടി​ട​ങ്ങ​ളി​ലേ​ക്ക് തീ ​പ​ട​ര്‍​ന്നി​ല്ല. സ​ര്‍​വീ​സ് സെ​ന്‍റ​റി​നു​ള്ളി​ല്‍ നി​റ​ഞ്ഞ ക​ന​ത്ത പു​ക​യും ഇ​രു​ട്ടും കാ​ര​ണം വ​ള​രെ ദു​ഷ്‌​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഫ​യ​ര്‍​ഫോ​ഴ്‌​സ് ഇ​വി​ടെ പ്ര​വ​ര്‍​ത്തി​ച്ച​ത്.

Kerala

കി​ളി​മാ​നൂ​രി​ലെ അ​പ​ക​ട​മ​ര​ണം: വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​ത് പാ​റ​ശാ​ല എ​സ്എ​ച്ച്ഒ​യെ​ന്ന് ക​ണ്ടെ​ത്തൽ

തി​രു​വ​ന​ന്ത​പു​രം: കി​ളി​മാ​നൂ​രി​ൽ വാ​ഹ​ന​മി​ടി​ച്ച് കാ​ൽ​ന​ട യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​പ​ക​ട​മു​ണ്ടാ​ക്കി നി​ർ​ത്താ​തെ പോ​യ വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​ത് പാ​റ​ശാ​ല എ​സ്എ​ച്ച്ഒ ത​ന്നെ​യെ​ന്ന് ക​ണ്ടെ​ത്ത​ൽ. എ​സ്എ​ച്ച്ഒ അ​നി​ൽ​കു​മാ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കാ​റാ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്ന് നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു.

ഇ​യാ​ൾ​ക്കെ​തി​രേ കി​ളി​മാ​നൂ​ർ പോ​ലീ​സ് ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ ചു​മ​ത്തി കേ​സെ​ടു​ക്കും. കു​റ്റം തെ​ളി​ഞ്ഞാ​ൽ സ​സ്പെ​ൻ​ഷ​ൻ അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്കു ക​ട​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ നാ​ലി​നും അ​ഞ്ചി​നും ഇ​ട​യി​ലാ​യി​രു​ന്നു സം​ഭ​വം. റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന രാ​ജ​നെ (59) ഇ​ടി​ച്ചി​ട്ട് കാ​ർ നി​ർ​ത്താ​തെ പോ​വു​ക​യാ​യി​രു​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു വാ​ഹ​നം തി​രി​ച്ച​റി​ഞ്ഞ​ത്.

മ​ണി​ക്കൂ​റു​ക​ളോ​ളം ചോ​ര​വാ​ർ​ന്ന് റോ​ഡി​ൽ കി​ട​ന്ന കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ രാ​ജ​നെ നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

Kerala

നി​ർ​ത്തി​യി​ട്ടി​രു​ന്ന മി​നി​ലോ​റി​ക്കു പി​ന്നി​ൽ ഓ​ട്ടോ​യി​ടി​ച്ചു​ക​യ​റി; ഡ്രൈ​വ​ർ മ​രി​ച്ചു

തൃ​ശൂ​ർ: ദേ​ശീ​യ​പാ​ത ചെ​മ്പൂ​ത്ര​യി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന മി​നി​ലോ​റി​ക്കു പി​ന്നി​ൽ ഓ​ട്ടോ​റി​ക്ഷ ഇ​ടി​ച്ച് ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു. വ​ട​ക്കാ​ഞ്ചേ​രി ത​യ്യൂ​ർ സ്വ​ദേ​ശി കൊ​ള്ള​ന്നൂ​ർ​ത​റ​യി​ൽ ഫ്രാ​ൻ​സി​സ് മ​ക​ൻ ടോ​ണി​യാ​ണ് (49) മ​രി​ച്ച​ത്.

ഇ​ന്ന് പു​ല​ർ​ച്ചെ തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള പാ​ത​യി​ലാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ട​യ​ർ പ​ഞ്ച​റാ​യ​തി​നെ തു​ട​ർ​ന്ന് റോ​ഡി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന മി​നി ലോ​റി​ക്ക് പി​റ​കി​ൽ ഓ​ട്ടോ​റി​ക്ഷ ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. ഓ​ട്ടോ​യി​ൽ കു​ടു​ങ്ങി​യ ടോ​ണി​യെ തൃ​ശൂ​രി​ൽ നി​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി​യാ​ണ് പു​റ​ത്തെ​ടു​ത്ത​ത്.

അ​പ​ക​ട​ത്തി​ൽ ഗു​രു​ത​മാ​യി പ​രി​ക്കേ​റ്റ ടോ​ണി സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ മ​രി​ച്ചു. ഓ​ട്ടോ​റി​ക്ഷ​യു​ടെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ദേ​ശാ​ഭി​മാ​നി പ​ത്ര​ക്കെ​ട്ട് വി​ത​ര​ണം ചെ​യ്യു​ന്ന ഓ​ട്ടോ ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ദേ​ശീ​യ​പാ​ത റി​ക്ക​വ​റി വി​ഭാ​ഗ​വും പീ​ച്ചി പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Kerala

ക​ള​മ​ശേ​രി​യി​ല്‍ കാ​ര്‍ സ്വ​കാ​ര്യ ബ​സി​നു പിന്നിൽ ഇടിച്ചുകയറി; കാ​ര്‍ യാ​ത്രി​ക​ര്‍ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

ക​ള​മ​ശേ​രി: ക​ള​മ​ശേ​രി ദേ​ശീ​യ​പാ​ത കു​സാ​റ്റ് ജം​ഷ​നി​ല്‍ കാ​ര്‍ സ്വ​കാ​ര്യ ബ​സി​ലി​ടി​ച്ച് ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ കാ​ര്‍ യാ​ത്രി​ക​ര്‍ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന് രാ​വി​ലെ 5.30 നാ​യി​രു​ന്നു അ​പ​ക​ടം.

ബ​സ് സ്റ്റോ​പ്പി​ല്‍ നി​ര്‍​ത്തി ആ​ളെ ഇ​റ​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍ ബ​സി​ന്‍റെ പി​ന്നി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് കാ​ര്‍ ദേ​ശീ​യ​പാ​ത​യു​ടെ മ​ധ്യ​ത്തി​ലേ​ക്ക് തെ​ന്നി നീ​ങ്ങി. കാ​റി​ന്‍റെ മു​ന്‍​ഭാ​ഗം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു.

ആ​ലു​വ ഭാ​ഗ​ത്തു നി​ന്നു വ​ന്ന കാ​റി​ന്‍റെ ഡ്രൈ​വ​ര്‍ ഉ​റ​ങ്ങി പോ​യ​താ​കാം അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് നി​ഗ​മ​നം. നി​സാ​ര പ​രി​ക്കു​ക​ളോ​ടെ കാ​ര്‍ യാ​ത്രി​ക​ര്‍ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഇ​വ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് ദേ​ശീ​യ​പാ​ത​യി​ല്‍ കു​റ​ച്ച് നേ​രം ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​യി.

Kerala

പ്ര​ഭാ​ത സ​വാ​രി​ക്കി​ടെ ലോ​റി​യി​ടി​ച്ചു; സൈ​ക്കി​ൾ യാ​ത്രി​ക​ന് ദാ​രു​ണാ​ന്ത്യം

കാ​ഞ്ഞി​ര​പ്പ​ള്ളി: കോ​ട്ട​യം കാ​ഞ്ഞി​ര​പ്പ​ള്ളി ആ​ന​ക്ക​ല്ലി​ൽ ലോ​റി​യി​ടി​ച്ചു സൈ​ക്കി​ൾ യാ​ത്രി​ക​ന് ദാ​രു​ണാ​ന്ത്യം. കാ​ഞ്ഞി​ര​പ്പ​ള്ളി തു​ണ്ടി​യി​ൽ സ​ജി ഡോ​മി​നി​ക് (55) ആ​ണ് മ​രി​ച്ച​ത്. ഇ​ന്നു രാ​വി​ലെ ഏ​ഴി​നാ​യി​രു​ന്നു സം​ഭ​വം.

സ​ജി സ​ഞ്ച​രി​ച്ച സൈ​ക്കി​ളി​ന്‍റെ പി​ന്നി​ൽ വ​ന്ന് ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ടം ന​ട​ന്ന ഉ​ട​ൻ​ത​ന്നെ സ​ജി​യെ കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി​യ ശേ​ഷം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യി​രു​ന്നു. കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് മേ​രി​സ് സ്കൂ​ളി​ലെ മു​ൻ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു സ​ജി.

Kerala

ആ​ല​പ്പു​ഴ–​ധ​ൻ​ബാ​ദ് എ​ക്സ്പ്ര​സി​ൽ പൊ​ട്ടി​ത്തെ​റി​യും പു​ക​യും; പ​രി​ഭ്രാ​ന്ത​രാ​യി യാ​ത്ര​ക്കാ​ർ

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ–​ധ​ൻ​ബാ​ദ് എ​ക്സ്പ്ര​സി​ൽ പൊ​ട്ടി​ത്തെ​റി ശ​ബ്ദ​വും പു​ക​യും ഉ​യ​ർ​ന്ന​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. രാ​വി​ലെ ആ​റേ​മു​ക്കാ​ലോ​ടെ ട്രെ​യി​ൻ മാ​രാ​രി​ക്കു​ള​ത്ത് എ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം.

ട്രെ​യി​നി​ൽ​നി​ന്ന് പൊ​ട്ടി​ത്തെ​റി ശ​ബ്ദം കേ​ട്ട​തി​നു പി​ന്നാ​ലെ പാ​ൻ​ട്രി കാ​റി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു പു​ക ഉ​യ​രു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ട്രെ​യി​ൻ നി​ർ​ത്തി പ​രി​ശോ​ധി​ച്ചു.

ബ്രേ​ക്ക് ബൈ​ൻ​ഡിം​ഗി​ലെ ത​ക​രാ​റാ​ണ് പൊ​ട്ടി​ത്തെ​റി​ക്ക് കാ​ര​ണ​മാ​യ​ത്. തു​ട​ർ​ന്ന് ത​ക​രാ​ർ പ​രി​ഹ​രി​ച്ച ശേ​ഷം ട്രെ​യി​ൻ യാ​ത്ര തു​ട​ർ​ന്നു.

Kerala

ചാ​വ​ശേ​രി​യി​ൽ ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; ഒ​രാ​ൾ​ക്ക് പ​രി​ക്ക്

ചാ​വ​ശേ​രി: ചാ​വ​ശേ​രി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് മു​ന്നി​ൽ ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. ഇ​ന്നു പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ഇ​രി​ട്ടി ഭാ​ഗ​ത്തു​നി​ന്ന് കോ​ഴി ക​യ​റ്റി മ​ട്ട​ന്നൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ലോ​റി​യും മ​ട്ട​ന്നൂ​ർ ഭാ​ഗ​ത്തു​നി​ന്ന് ഇ​രി​ട്ടി​യി​ലേ​ക്കു​പോ​കു​ക​യാ​യി​രു​ന്ന പാ​ർ​സ​ൽ ലോ​റി​യു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ​ക്ക് നി​സാ​ര പ​രി​ക്കേ​റ്റു.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ലോ​റി​യി​ൽ നി​ന്ന് കോ​ഴി​ക​ൾ മ​റ്റൊ​രു ലോ​റി​യി​ലേ​ക്ക് മാ​റ്റി. ലോ​റി​ക​ളു​ടെ മു​ൻ ഭാ​ഗ​ങ്ങ​ൾ ത​ക​ർ​ന്നു. വി​വ​രം അ​റി​ഞ്ഞെ​ത്തി​യ മ​ട്ട​ന്നൂ​ർ പോ​ലീ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ലോ​റി​ക​ൾ റോ​ഡി​ൽ​നി​ന്ന് നീ​ക്കി.

Kerala

വ​ട്ടി​യൂ​ർ​ക്കാ​വി​ൽ സ്കൂ​ള്‍ വാ​ൻ താ​ഴ്ച​യി​ലേ​ക്ക് വീ​ണ് അ​പ​ക​ടം; 32 പേ​ർ​ക്ക് പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ർ​ക്കാ​വി​ൽ സ്കൂ​ൾ വാ​ൻ കു​ഴി​യി​ൽ​വീ​ണ് അ​പ​ക​ടം. വാ​നി​ലു​ണ്ടാ​യി​രു​ന്ന 31 വി​ദ്യാ​ർ​ഥി​ക​ള്‍​ക്കും ഒ​രു അ​ധ്യാ​പി​ക​യ്ക്കു​മ​ട​ക്കം 32 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന് രാ​വി​ലെ 9.30ഓ​ടെ വ​ട്ടി​യൂ​ര്‍​ക്കാ​വ് മ​ല​മു​ക​ളി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സെ​ന്‍റ് സാ​ന്താ​സ് സ്കൂ​ളി​ലേ​ക്ക് കു​ട്ടി​ക​ളു​മാ​യി എ​ത്തി​യ സ്വ​കാ​ര്യ വാ​ൻ ആ​ണ് താ​ഴ്ച​യി​ലേ​ക്ക് വീ​ണ​ത്.

ശാ​സ്ത​മം​ഗ​ല​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് കു​ട്ടി​ക​ള്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ആ​ശു​പ​ത്രി​യി​ലെ​ത്തി കു​ട്ടി​ക​ളെ സ​ന്ദ​ര്‍​ശി​ച്ചു.

റോ​ഡി​ന്‍റെ മോ​ശം അ​വ​സ്ഥ​യും കൈ​വ​രി കെ​ട്ടാ​ത്ത​തി​ന്‍റെ​യും പ്ര​ശ്ന​മാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്നു.

Kerala

റോ​ഡി​ലെ കു​ഴി​യി​ൽ ബൈ​ക്ക് മ​റി​ഞ്ഞു, ബ​സ് ശ​രീ​ര​ത്തി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി; ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ക്ക് ദാ​രു​ണാ​ന്ത്യം

പാ​ല​ക്കാ​ട്: കൊ​ഴി​ഞ്ഞാ​മ്പാ​റ​യി​ല്‍ ബ​സ് ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​യാ​യ ര​ണ്ടാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ക്ക് ദാ​രു​ണാ​ന്ത്യം. കൊ​ഴി​ഞ്ഞാ​മ്പാ​റ പ​ഴ​ണി​യാ​ര്‍​പാ​ള​യം സ്വ​ദേ​ശി​ക​ളു​ടെ മ​ക​ളും കൊ​ഴി​ഞ്ഞാ​മ്പാ​റ സെ​ന്‍റ് പോ​ള്‍​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ളി​ലെ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​നി​യു​മാ​യ ന​ഫീ​സ​ത്ത് മി​സ്രി​യ​യാ​ണ് മ​രി​ച്ച​ത്.

കൊ​ഴി​ഞ്ഞാ​മ്പാ​റ അ​ത്തി​ക്കോ​ടു​വെ​ച്ചാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. പി​താ​വി​നൊ​പ്പം സ്‌​കൂ​ളി​ലേ​ക്ക് ബൈ​ക്കി​ല്‍ പോ​കു​ക​യാ​യി​രു​ന്നു ന​ഫീ​സ​ത്ത്. റോ​ഡി​ലെ കു​ഴി​യി​ൽ വീ​ണ് ബൈ​ക്ക് മ​റി​യു​ക​യും കു​ട്ടി റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ഴു​ക​യു​മാ​യി​രു​ന്നു. തൊ​ട്ടു​പി​ന്നാ​ലെ അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ ബ​സ് കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ലൂ​ടെ ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

അ​ത്തി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്കാ​യി പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റും. അ​പ​ക​ട​കാ​ര​ണം ക​ണ്ടെ​ത്താ​ൻ പോ​ലീ​സും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

National

രാ​ജ​സ്ഥാ​നി​ല്‍ വാ​ഹ​നാ​പ​ക​ടം: ഏ​ഴ് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ പ​ത്ത് പേ​ര്‍ മ​രി​ച്ചു

ദൗ​സ: രാ​ജ​സ്ഥാ​നി​ലെ ദൗ​സ ജി​ല്ല​യി​ലെ ബാ​പ്പി​യി​ല്‍ പാ​സ​ഞ്ച​ര്‍ പി​ക്ക​പ്പ് വാ​നും ട്രെ​യ്‌​ല​ര്‍ ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 11 പേ​ര്‍ മ​രി​ച്ചു. 12 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. തീ​ർ​ഥാ​ട​ക​ര്‍ സ​ഞ്ച​രി​ച്ച പി​ക്ക​പ്പ് വാ​നാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

ദൗ​സ-​മ​നോ​ഹ​ർ​പു​ർ ഹൈ​വേ​യി​ല്‍ ബ​സ്ദി ബൈ​പാ​സ് പാ​ല​ത്തി​നു സ​മീ​പം പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഖാ​ട്ടു​ശ്യാം​ജി സ​ന്ദ​ർ​ശി​ച്ച ശേ​ഷം മ​ട​ങ്ങി​വ​രി​ക​യാ​യി​രു​ന്ന യു​പി സ്വ​ദേ​ശി​ക​ളാ​യ തീ​ർ​ഥാ​ട​ക​രാ​ണ് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ച പി​ക്അ​പ്പ് വാ​ൻ നി​ർ​ത്തി​യി​ട്ടി​രു​ന്ന ക​ണ്ടെ​യ്ന​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

പ​ത്തു​പേ​ർ സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ​യും ഒ​രു സ്ത്രീ ​ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ശേ​ഷ​വു​മാ​ണ് മ​രി​ച്ച​ത്. ഇ​വ​രി​ൽ ഏ​ഴ് പേ​ർ കു​ട്ടി​ക​ളും മൂ​ന്നു​പേ​ർ സ്ത്രീ​ക​ളു​മാ​ണ്. ഗു​രു​ത​ര പ​രി​ക്കേ​റ്റ ഒ​മ്പ​തു പേ​രെ ദൗ​സ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ജ​യ്പു​രി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

Kerala

നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ന​ട​പ്പാ​ത​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി; അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്, നാ​ലു​പേ​രു​ടെ നി​ല ഗു​രു​ത​രം

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന ന​ഗ​രി​യി​ൽ കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് ന​ട​പ്പാ​ത​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്ക് സ​മീ​പം ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം.

വ​ട്ടി​യൂ​ർ​ക്കാ​വ് സ്വ​ദേ​ശി ഓ​ടി​ച്ചി​രു​ന്ന കാ​ർ ന​ട​പ്പാ​ത​യി​ലേ​ക്കും തു​ട​ർ​ന്ന് നി​ർ​ത്തി​യി​ട്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ലേ​ക്കും ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രി​ൽ നാ​ലു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. പ​രി​ക്കേ​റ്റ​വ​രി​ൽ ര​ണ്ട് പേ​ർ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രും ര​ണ്ടു​പേ​ർ വ​ഴി​യാ​ത്ര​ക്കാ​രു​മാ​ണ്.

കാ​ർ ഓ​ടി​ച്ചു പ​ഠി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മെ​ന്നും ബ്രേ​ക്കി​ന് പ​ക​രം ആ​ക്സി​ല​റേ​റ്റ​ർ ച​വി​ട്ടി​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നു​മാ​ണ് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്ന​ത്.

Kerala

വെ​ഞ്ഞാ​റ​മൂ​ട്ടി​ൽ കാ​ർ മ​തി​ലി​ലി​ടി​ച്ച് അ​പ​ക​ടം; അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം: വെ​ഞ്ഞാ​റ​മൂ​ട്ടി​ൽ കാ​ർ മ​തി​ലി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ അ​ഞ്ചു​പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. മൂ​കാം​ബി​ക ദ​ർ​ശ​നം ക​ഴി​ഞ്ഞ് വ​ന്ന പോ​ത്ത​ൻ​കോ​ട് അ​ണ്ടൂ​ർ​ക്കോ​ണം സ്വ​ദേ​ശി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

ഒ​രു പു​രു​ഷ​നും നാ​ലു സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടെ അ​ഞ്ചു​പേ​രാ​ണ് വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന മാ​രു​തി കാ​ർ വെ​ഞ്ഞാ​റ​മൂ​ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ മ​തി​ലി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ​വ​രെ വെ​ഞ്ഞാ​റ​മൂ​ട് ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ൽ ഒ​രാ​ളു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​വും നാ​ലു പേ​രു​ടെ നി​ല ഗു​രു​ത​ര​വു​മാ​ണ്. ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Kerala

ബ​സ് കാ​ത്തു നി​ന്ന​വ​ര്‍​ക്കി​ട​യി​ലേ​ക്ക് പി​ക്ക​പ്പ് വാ​ന്‍ ഇ​ടി​ച്ചു​ക​യ​റി; ര​ണ്ട് യു​വ​തി​ക​ള്‍​ക്ക് ദാ​രു​ണാ​ന്ത്യം

കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ ബ​സ് കാ​ത്തു നി​ന്ന​വ​ര്‍​ക്കി​ട​യി​ലേ​ക്ക് പി​ക്ക​പ്പ് വാ​ന്‍ ഇ​ടി​ച്ചു​ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു യു​വ​തി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം. പ​ന​വേ​ലി സ്വ​ദേ​ശി​ക​ളാ​യ സോ​ണി​യ, ശ്രീ​ക്കു​ട്ടി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വി​ജ​യ​ന്‍ എ​ന്നൊ​രാ​ള്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

പ​ന​വേ​ലി ഭാ​ഗ​ത്ത് രാ​വി​ലെ 6.45 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ജോ​ലി​ക്ക് പോ​കാ​നാ​യി ബ​സ് കാ​ത്തു നി​ല്‍​ക്കു​ക​യാ​യി​രു​ന്ന സ്ത്രീ​ക​ളു​ടെ ഇ​ട​യി​ലേ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട പി​ക്ക​പ്പ് വാ​ന്‍ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യും വാ​ഹ​നം ഇ​ടി​ച്ചി​ട്ടു. ഓ​ട്ടോ​യ്ക്ക് സ​മീ​പ​മാ​യി​രു​ന്നു പ​രി​ക്കേ​റ്റ വി​ജ​യ​ന്‍ നി​ന്നി​രു​ന്ന​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സോ​ണി​യ സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. ആ​ശു​പ​ത്രി​യി​ല്‍ വെ​ച്ചാ​ണ് ശ്രീ​ക്കു​ട്ടി മ​രി​ച്ച​ത്. ഡ്രൈ​വ​ര്‍ ഉ​റ​ങ്ങി​പ്പോ​യ​താ​കാം അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണ് നി​ഗ​മ​നം.

Kerala

ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം വൈ​കി​യി​ല്ല; കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​പ​ക​ട​ത്തി​ല്‍ ക​ള​ക്ട​ര്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു

കോ​ട്ട​യം: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ കെ​ട്ടി​ടം ത​ക​ർ​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ
ജി​ല്ലാ ക​ള​ക്ട​ർ ജോ​ൺ​വി.​സാ​മു​വ​ൽ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് സ​മ‌​ർ​പ്പി​ച്ചു. ആ​രോ​ഗ്യ മ​ന്ത്രി, ആ​രോ​ഗ്യ വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി എ​ന്നി​വ​ർ​ക്കാ​ണ് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് കൈ​മാ​റി​യ​ത്.

അ​പ​ക​ട​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വൈ​കി​യി​ട്ടി​ല്ലെ​ന്നാ​ണ് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്. കെ​ട്ടി​ട​ത്തി​ന്‍റെ ബ​ല​ക്ഷ​യം സം​ബ​ന്ധി​ച്ച് മു​ന്പ് ഔ​ദ്യോ​ഗി​ക റി​പ്പോ​ര്‍​ട്ടു​ക​ളൊ​ന്നും ഇ​ല്ലാ​യി​രു​ന്നു​വെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ് ത​ല​യോ​ല​പ​റ​ന്പ് സ്വ​ദേ​ശി ബി​ന്ദു ആ​ണ് മ​രി​ച്ച​ത്.
സം​ഭ​വ​ത്തി​ൽ വ്യാ​പ​ക​പ്ര​തി​ഷേ​ധ​മു​യ​ർ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ ക​ള​ക്ട​റോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്.

Kerala

തെ​രു​വു​നാ​യ കു​റു​കെ ചാ​ടി; സ്‌​കൂ​ട്ട​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു

ക​ണ്ണൂ​ര്‍: കാ​ര്യാ​ട്ട് തെ​രു​വു​നാ​യ കു​റു​കെ ചാ​ടി​യ​തി​നെ​തു​ട​ര്‍​ന്ന് സ്‌​കൂ​ട്ട​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ യു​വാ​വ് മ​രി​ച്ചു. പു​റം സ്വ​ദേ​ശി വൈ​ഷ്ണ​വ്(23) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് അ​പ​ക​ടം. സ്‌​കൂ​ട്ട​റി​ല്‍ പോ​കു​ന്ന​തി​നി​ടെ തെ​രു​വു​നാ​യ കു​റു​കെ ചാ​ടി​യ​തോ​ടെ വാ​ഹ​നം നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. പ്ര​ദേ​ശ​ത്ത് തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Kerala

പോ​ലീ​സി​നെ ക​ണ്ട് കൊ​ക്ക​യി​ലേ​ക്ക് ചാ​ടി​യ യു​വാ​വ് പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: പോ​ലീ​സി​ന്‍റെ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ താ​മ​ര​ശേ​രി ചു​ര​ത്തി​ൽ നി​ന്നും കൊ​ക്ക​യി​ലേ​ക്ക് ചാ​ടി​യ ആ​ൾ പി​ടി​യി​ൽ. മ​ല​പ്പു​റം തി​രൂ​ര​ങ്ങാ​ടി സ്വ​ദേ​ശി ഷ​ഫീ​ഖ് ആ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​ന്ന് രാ​വി​ലെ വൈ​ത്തി​രി സ​മീ​പ​ത്ത് ഓ​റി​യ​ന്‍റ​ൽ കോ​ള​ജി​ന​ടു​ത്തെ കാ​ട്ടി​ൽ​നി​ന്ന് ഇ​യാ​ൾ പ​രി​ക്കു​ക​ളോ​ടെ ഇ​റ​ങ്ങി​വ​രു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ഇ​വ​ർ വി​വ​ര​മ​റി​യി​ച്ച​ത് അ​നു​സ​രി​ച്ച് പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. നി​ല​വി​ൽ ഇ​യാ​ളെ വൈ​ത്തി​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

വെ​ള്ളി​യാ​ഴ്ച​യാ​ണ് പോ​ലീ​സി​ന്‍റെ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ വ​ള​വി​ന് മു​ക​ളി​ൽ നി​ന്നും ഇ​യാ​ൾ കൊ​ക്ക​യി​ലേ​ക്ക് ചാ​ടി​യ​ത്. ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

ഷ​ഫീ​ഖി​ന്‍റെ കാ​റി​ൽ നി​ന്ന് മൂ​ന്ന് പാ​ക്ക​റ്റ് എം​ഡി​എം​എ ക​ണ്ടെ​ടു​ത്തി​രു​ന്നു. മു​ന്പും എം​ഡി​എം​എ കേ​സി​ൽ പ്ര​തി​യാ​ണി​യാ​ൾ. വ​യ​നാ​ട്ടി​ലേ​ക്ക് ല​ഹ​രി ക​ട​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു ഇ​യാ​ളെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ.

Latest News

Up